നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ: മാതാപിതാക്കൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
ഫരീദാബാദ്: നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ. ഹരിയാനയിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അജ്റോണ്ടയിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്.
നാട്ടുകാരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മതിലിലെ ഇരുമ്പ് ഗ്രില്ലിൽ തുളച്ച് കയറിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ ഉപേക്ഷിക്കാനായി മനപ്പൂർവ്വം കൊലപ്പെടുത്തിയ ശേഷം ഗ്രില്ലിൽ തുളച്ചതാണോ, അബദ്ധത്തിൽ മരിച്ചതോടെ ഉപേക്ഷിച്ച് രക്ഷപ്പെട്ടതാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം എങ്ങിനെയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകൂവെന്നും പോലീസ് വ്യക്തമാക്കി.
No comments
Post a Comment