സ്ഥലത്തെത്തിയ പോലീസ് വീട് വളഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ പരാതി പ്രകാരം പ്രതികള്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സംഘം ചേര്‍ന്ന് തട്ടികൊണ്ടു പോകല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ യുവാവിനെ സുരക്ഷിതമായി രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് പോലീസും ബന്ധുക്കളും. പലരില്‍ നിന്നായി 5 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
വണ്ടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അജേഷ് കുമാര്‍, എസ്‌ഐ അബ്ദുള്‍ സമദ്, സിപിഒ വിനീഷ്, എടവണ്ണ സ്റ്റേഷനിലെ എസ്‌ഐ അബ്ദുള്‍ അസീസ്, എഎസ്‌ഐ സുനിത, സിപിഒ ഷബീര്‍ എന്നിവരും സ്‌ക്വാഡ് അംഗങ്ങളായ അബ്ദുള്‍ സലീം, എന്‍.പി സുനില്‍, ആശിഫ് അലി, നിബിന്‍ദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
No comments
Post a Comment