ആരോഗ്യകരമായ പാനീയങ്ങൾ എന്ന പേരിൽ വിപണിയിലെത്തുന്നവയെ നിയന്ത്രിക്കണം - ദേശീയ ബാലാവകാശ കമ്മീഷൻ
തൃശ്ശൂർ :- 'ആരോഗ്യകരമായ പാനീയങ്ങൾ' എന്ന പേരിൽ ഭക്ഷ്യപാനീയങ്ങൾ വിപണിയിലെത്തിക്കുന്നത് നിയന്ത്രിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ബാലാവകാശ കമ്മിഷൻ. ആരോഗ്യദായമാണെന്ന പ്രചാരണത്തിലൂടെ വിൽക്കുന്ന ഇത്തരം പല ഉത്പന്നങ്ങളിലും അപകടകരമായ വിധത്തിൽ പഞ്ചസാരയുടെ അളവുണ്ടെന്നാണ് കണ്ടെത്തൽ.
ആരോഗ്യപാനീയങ്ങൾ എന്താണെന്ന് ഭക്ഷ്യസുരക്ഷാ നിയമത്തിൽ നിഷ്ക്കർഷിക്കാത്ത സാഹചര്യത്തിലാണ് ബാലാവകാശ കമ്മിഷൻ്റെ ഇടപെടൽ. കമ്മിഷൻ്റെ ദേശീയമേധാവി പ്രിയങ്ക് കനൂങ്കോയാണ് നിലപാട് വിശദീകരിച്ച് കത്തയച്ചിരിക്കുന്നത്. കൂടുതൽ ശക്തി പ്രദാനം ചെയ്യുമെന്ന് അവകാശപ്പെടുന്ന ഇത്തരം വസ്തുക്കളിൽ പഞ്ചസാരയ്ക്കു പുറമേ ഹാനികരമായ വസ്തുക്കളുമുണ്ട്.
ഇത് കുട്ടികളിലെത്തുന്നത് ദൂരവ്യാപക ദോഷങ്ങളുണ്ടാക്കുമെന്നും കമ്മിഷൻ നിരീക്ഷിക്കുന്നു. ആരോഗ്യ പാനീയങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഓൺലൈനിൽ ഇവ വിറ്റഴിക്കുന്നതിനെതിരേ കേന്ദ്ര വാണിജ്യ വകുപ്പിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
No comments
Post a Comment