തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡിൽ വിവരങ്ങൾ ഇല്ല; കൂത്തുപറമ്പ് നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ പതിനായിരം രൂപ പിഴ ചുമത്തി.
കൂത്തുപറമ്പ് :ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് കൂത്തുപറമ്പ് നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ പിക്സ് മാക്സ് ഡിജിറ്റൽ പ്രിൻ്റിങ്ങ് എന്ന സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി. നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താതെ ഇലക്ഷൻ പ്രചാരണ ബോർഡ് പ്രിൻ്റ് ചെയ്തതായി കണ്ടെത്തിയതിനാണ് സ്ക്വാഡ് പിഴ ചുമത്തിയത്. സ്ഥാപനത്തിൻ്റെ പേര്, ഫോൺ നമ്പർ,മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന മെറ്റീരിയൽ സർട്ടിഫിക്കറ്റിൻ്റെ ക്യൂ ആർ കോഡ്, റീസൈക്കിൾ ലോഗോ എന്നിവ ഓരോ പ്രിൻ്റിലും നിയമപ്രകാരം നിർബന്ധമായും പതിച്ചിരിക്കേണ്ടതാണ്.
പരിശോധനയിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ ഇ.പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ. അജയകുമാർ, ഷെറികുൽ അൻസാർ, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ സുബിൻ പി. എന്നിവർ പങ്കെടുത്തു.
No comments
Post a Comment