Header Ads

  • Breaking News

    ഉടന്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യു;വൈദ്യുതി ബില്ലടക്കാന്‍ ഓര്‍മ്മിപ്പിക്കാൻ കെഎസ്ഇബി



    പലപ്പോഴും കൃത്യ സമയത്ത് വൈദ്യുതി ബില്ലടയ്ക്കുന്നതിനായി നമ്മള്‍ മറന്നുപോകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ല് അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയട്ടുള്ളതായി കെ എസ് ഇ ബി ഫെസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചു. ഇത് ലഭ്യമാക്കുന്നതിനായി കണ്‍സ്യൂമര്‍ രേഖയ്‌ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ക്കാന്‍ ഉപഭോക്താക്കളോട് കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു. എസ് എം എസായി മുന്നറിയിപ്പ് ലഭിക്കും.

    ചെയ്യേണ്ടത് ഇത്രമാത്രം. നമ്മുടെ കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബില്‍ തുക അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസായി ലഭിക്കും. വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും.

    https://wss.kseb.in/selfservices/registermobile എന്ന വെബ്‌സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീന്‍ വഴിയുമൊക്കെ ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.ഈ സേവനം തികച്ചും സൗജന്യമാണ്.

    No comments

    Post Top Ad

    Post Bottom Ad