Header Ads

  • Breaking News

    ജീവിതം മടുത്തു, പോകുന്നു....'; യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്





    തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ല. ജീവിതം മടുത്തതു കൊണ്ട് പോകുന്നു എന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

    മറ്റ് കാരണങ്ങളൊന്നും ആത്മഹത്യാക്കുറിപ്പില്‍ ഇല്ല. അഭിരാമി താമസിച്ചിരുന്ന, തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍ നിന്നാണ് കുറിപ്പ് മെഡിക്കല്‍ കോളജ് പൊലീസ് കണ്ടെടുത്തത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

    വെള്ളനാടാണ് യുവ ഡോക്ടര്‍ അഭിരാമിയുടെ സ്വദേശം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവും ഡോക്ടറാണ്. ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്ന് അഭിരാമിയുടെ പിതാവ് പറയുന്നു.

    ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയെ മെഡിക്കല്‍ കോളജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

    No comments

    Post Top Ad

    Post Bottom Ad