പാലിൽ പൂപ്പലും ആൻ്റിബയോട്ടിക്കും ; ജാഗ്രതാ നിർദേശവുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി
തിരുവനന്തപുരം :- പാലിൽ പൂപ്പലും ആൻ്റിബയോട്ടിക്കും കൂടുന്നു. ഇതോടെ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. ഇതേത്തുടർന്ന് സംസ്ഥാനത്ത് ക്ഷീരവികസനവകുപ്പ് പരിശോധന ശക്തമാക്കി. കാലിത്തീറ്റ കൂടുതൽ കൊടുക്കുന്ന പശുക്കളിലാണ് അഫ്ലാടോക്സിൻ (പൂപ്പൽ വിഷബാധ) ഉള്ളത്.
ഇത് പശുവിന്റെ ശരീരത്തുനിന്നു പാലിലേക്കും കലരുന്നു. ഈ പാൽ പതിവായി ഉപയോഗിക്കുന്നതു ആരോഗ്യത്തെ ബാധിക്കും. ഭക്ഷ്യസുരക്ഷാ അതോറിറ്റി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ 1,100 നഗരങ്ങളിൽ നിന്നു പാൽ ശേഖരിച്ചു പരിശോധന നടത്തിയിരുന്നു. 6,432 സാംപിളുകളിൽ 368-ലും അഫ്ലോടോക്സിൻ അനുവദനീയമായതിലും കൂടുതലാണെന്നാണ് കണ്ടെത്തൽ.
No comments
Post a Comment