ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യണോ: ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണേ
ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് വളരെ എളുപ്പമാണെന്ന് വിചാരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഇത് അത്ര എളുപ്പമല്ല. ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം:
* ഇടപാടുകൾ അവസാനിപ്പിക്കുക
ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ് ഇടപാടുകൾ ക്ലോസ് ചെയ്യുക എന്നത്. ബാങ്ക് അക്കൗണ്ടിൽ നിന്നും എന്തെങ്കിലും ഇടപാട് പൂർത്തിയാക്കാൻ ഉണ്ടെങ്കിൽ അത് അവസാനിപ്പിക്കുന്നത് വരെ നിങ്ങൾ കാത്തിരിക്കേണ്ടി വരും. ഉദാഹരണത്തിന്, അക്കൗണ്ടിൽ എന്തെങ്കിലും ഇടപാട് കുടിശ്ശികയുണ്ടെങ്കിൽ, അത് അവസാനിക്കുന്നത് വരെ നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയില്ല.
* നെഗറ്റീവ് ബാലൻസ്
അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമെന്ന് ബാങ്കുകൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ കുറവ് വന്നാൽ പിഴ ഈടാക്കാൻ സാധ്യതയുണ്ട്. നെഗറ്റീവ് ബാലൻസ് ആയിരുന്നാൽ നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയില്ല.
* ക്ലോസിംഗ് ചാർജുകൾ
പല ബാങ്കുകളും ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി ക്ലോസിങ് ചാർജുകൾ ഈടാക്കാറുണ്ട്. വ്യത്യസ്ത ബാങ്കുകൾക്കനുസരിച്ച് ഈ ചാർജ് വ്യത്യാസപ്പെടാനിടയുണ്ട്.
* പ്രതിമാസ പേയ്മെന്റ്
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഏതെങ്കിലും പ്രതിമാസ പേയ്മെന്റ് മാൻഡേറ്റ് സജീവമാണെങ്കിൽ, നിങ്ങൾ ആദ്യം അത് നിർജ്ജീവമാക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ പാടുള്ളു.
* ലോക്കർ സംവിധാനങ്ങൾ
നിങ്ങൾ ബാങ്ക് ലോക്കർ സംവിധാനങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുൻപ് ലോക്കറിലുള്ള സാധനങ്ങൾ മാറ്റാൻ ശ്രദ്ധിക്കണം.
6 സ്റ്റേറ്റ്‌മെന്റ് ഡൗൺലോഡ് ചെയ്യുക
ഒരു അക്കൗണ്ട് ക്ലോസ് ചെയ്ത് കഴിഞ്ഞാൽ അത് വീണ്ടും ആക്‌സസ് ചെയ്യാൻ കഴിയില്ല. കാരണം അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ എല്ലാ രേഖകളും ഡൗൺലോഡ് ചെയ്യണം.
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന കാലതാമസം കുറയ്ക്കാൻ കഴിയും
No comments
Post a Comment