Header Ads

  • Breaking News

    കുട്ടികൾക്ക് ഇനി അവധിക്കാലം,മധ്യവേനലവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും: കോളജുകൾ നാളെ


    തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്കായി ഇന്ന് അടയ്ക്കും. സ്കൂളുകളിൽ ഒൻപതാം ക്ലാസ് ഒഴികെയുള്ള വാർഷിക, പൊതുപരീക്ഷകൾ ഇന്നലെ പൂർത്തിയായിരുന്നു. ഒൻപതാം ക്ലാസിലെ അവസാന പരീക്ഷ ഇന്ന് നടക്കും. ഇന്ന് അടക്കുന്ന സ്കൂൾ പുതിയ അധ്യയന വർഷത്തിനായി ജൂൺ ഒന്നിന് തുറക്കും.

    എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യ നിർണയം ഏപ്രിൽ 3 മുതൽ ആരംഭിക്കും. മെയ്‌ പകുതിയോടെ ഈ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കും. കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകൾ മധ്യവേനൽ അവധിക്കായി നാളെ അടയ്ക്കും. ജൂൺ 3ന് കോളേജുകൾ തുറക്കും.

    No comments

    Post Top Ad

    Post Bottom Ad