Header Ads

  • Breaking News

    മുഖ്യമന്ത്രിക്കെതിരെ അസഭ്യം; തിരുവനന്തപുരത്ത് യുവാവിനെതിരെ പൊലീസ് കേസ്


    മുഖ്യമന്ത്രിക്കെതിരെ അസഭ്യം; തിരുവനന്തപുരത്ത് യുവാവിനെതിരെ പൊലീസ് കേസ്
    തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് തിരുവനന്തപുരത്ത് യുവാവിനെതിരെ കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്രോ ഫോണിലൂടെയാണ് അസഭ്യം പറഞ്ഞത്. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടിക്ക് വേണ്ടി വര്‍ഷങ്ങളായി സമരത്തിലാണ് ശ്രീജിത്ത്. ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പൊലീസ് പറയുന്നു. സഹോദരന്‍ ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരാന്‍ തീരുമാക്കുകയായിരുന്നു നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത്.

    പിന്തുണ അറിയിച്ചെങ്കിലും നടപടിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ശ്രീജിത്ത് പറഞ്ഞു.”ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. സമരം വീണ്ടും തുടരുകയാണ്. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല. ഞാന്‍ സമരം തുടരാന്‍ പോവുകയാണ്. മരണം വരെ ഞാന്‍ നിരാഹാര സമരം തുടരും”’. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് ശ്രീജിത്ത് ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞത്.

    No comments

    Post Top Ad

    Post Bottom Ad