പാലുകാച്ചി ഒറ്റപ്ലാവിൽ കടുവയുടെ മുരൾച്ചയെന്ന് നാട്ടുകാർ; പരിശോധനയുമായി വനം വകുപ്പ്.
കൊട്ടിയൂർ: പാലുകാച്ചി ഒറ്റപ്ലാവിൽനിന്ന് കടുവയുടെ മുരൾച്ച കേട്ടതായി നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി. തിങ്കളാഴ്ച വൈകിട്ട് മുതലാണ് ശബ്ദംകേട്ടുതുടങ്ങിയത്. വിവരമറിഞ്ഞ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വനപാലകർ പടക്കം പൊട്ടിച്ചതോടെ പ്രദേശത്തുണ്ടായിരുന്ന കാട്ടാന കാട്ടിലേക്ക് മറഞ്ഞു. കാട്ടാനയുടെ ശബ്ദമാണ് കേട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
No comments
Post a Comment