മടത്തിൽ മാമ്പള്ളി വളപ്പിൽ കുടുംബ സംഗമം
ഏഴോം : മടത്തിൽ മാമ്പള്ളി വളപ്പിൽ ( M M V ) തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമം എം എം വി ബദറുദ്ധീന്റെ അധ്യക്ഷതയിൽ പി ഇബ്രാഹിം നെരുവമ്പ്രം ഉദ്ഘാടനം ചെയ്തു.സി ടി ആയിഷ ടീച്ചർ, ഫജ്റു സാദിഖ് എന്നിവർ പ്രഭാഷണം നടത്തി.തലമുതിർന്ന കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കുകയും കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ A പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം എം വി അലി ഉപഹാര സമർപ്പണം നടത്തി.തുടർന്ന് കുടുംബാംഗങ്ങളുടെ കലാ കായിക പരിപാടികൾ അരങ്ങേറി.കുടുംബ സംഗമത്തിൽ മുന്നോറോളം ആളുകൾ പങ്കെടുത്തു. എം എം വി ഫക്രുദീൻ സ്വാഗതവും ഷജ്മീൻ അബ്ദുള്ള നന്ദിയും പറഞ്ഞു.പ്രോഗ്രാമിന് എം എം വി ഇബ്രാഹിം,എം എം വി അബ്ദുള്ള,സി ടി അബ്ദുറഹ്മാൻ,എം എം വി മുഹമ്മദ് കുഞ്ഞി, പി അബ്ദുറഹ്മാൻ, എം എം വി റസാഖ്,ഒ പി അലി, പി പി മുഹമ്മദ് കുഞ്ഞി,എ ഹാഷിം, മിദ്‌ലാജ് അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
No comments
Post a Comment