കണ്ണൂരിൽ ഒളിപ്പിച്ച നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി
കണ്ണൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. കണ്ണവം ചുണ്ടയിലാണ് സംഭവം. കലുങ്കിന് സമീപത്തു നിന്നുമാണ് സ്റ്റീൽ ബോംബ് കണ്ടത്. കണ്ണവം എസ് ഐ രാജീവൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന പതിവ് പരിശോധനയുടെ ഭാഗമായാണ് ഒളിപ്പിച്ച നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് മുൻ കാലങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്നാണ് പോലീസ് പതിവ് പരിശോധനകൾ നടത്തുന്നുണ്ട്.
മേഖലയിൽ സമാനമായ രീതിയിൽ സ്റ്റീൽ ബോംബുകൾ ഒളിപ്പിച്ചു വെച്ച സംഭവങ്ങൾ നേരത്തെ ഉണ്ടായിരുന്നു. ഇത് കൂടെ കണക്കിലെടുത്താണ് പരിശോധന നടത്തുന്നത്. ഉപേക്ഷിച്ച നിലയിൽ അല്ല ഒളിപ്പിച്ച നിലയിൽ ആണ് ബോംബ് കണ്ടെത്തിയിട്ടുള്ളത്. ഉറവിടം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ മറ്റിടങ്ങളും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട് .ബോംബ് സ്‌ക്വാഡെത്തി ബോംബ് നിർവീര്യമാക്കി.
No comments
Post a Comment