ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ സാഹില്‍ വര്‍മയെ കപ്പലില്‍ നിന്ന് കാണാതായി: കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി പിതാവ്
മുംബൈ: ഇന്ത്യന്‍ നാവിക സേനാ കപ്പലില്‍ നിന്ന് ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോര്‍ട്ട്. സാഹില്‍ വര്‍മ്മയെന്ന ഉദ്യോഗസ്ഥനെയാണ് ഫെബ്രുവരി 27 മുതല്‍ കാണാതായിരിക്കുന്നത്. അദ്ദേഹത്തെ കണ്ടെത്താന്‍ നാവികസേന വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് അറിയിച്ചു,
‘നിര്‍ഭാഗ്യകരമായ ഒരു സംഭവത്തില്‍, ഫെബ്രുവരി 27ന് ഇന്ത്യന്‍ നാവികസേനയുടെ കപ്പലില്‍ നിന്ന് കടലില്‍ വെച്ച് നാവികനായ സഹില്‍ വര്‍മയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാവികസേന ഉടന്‍ തന്നെ കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് വന്‍ തിരച്ചില്‍ ആരംഭിച്ചു, അത് ഇപ്പോഴും തുടരുകയാണ്,’ നേവല്‍ കമാന്‍ഡ് എക്സില്‍ പോസ്റ്റ് ചെയ്തു. ‘വിശദമായ അന്വേഷണങ്ങള്‍ക്ക് നാവിക ബോര്‍ഡ് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട്,’ അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങള്‍ അറിവായിട്ടില്ല.
No comments
Post a Comment