തളിപറമ്പിന്റെ സ്‌നേഹം ഏറ്റുവാങ്ങി ജയരാജൻ.
പ്രചാരണത്തിലും വോട്ടർമാരെ കാണുന്നതിലും ബഹുദൂരം പിന്നിട്ട എം വി ജയരാജന് നാടെങ്ങും സ്‌നേഹോഷ്മള വരവേൽപ്പ്. തളിപറമ്പ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു ബുധനാഴ്ച പര്യടനം.
രാവിലെ " 8.15ന് എമ്പേറ്റ് ഐടിസിക്ക് സമീപം തുടങ്ങിയ പര്യടനം രാത്രി വൈകി മട്ടന്നൂരിൽ ആയിരങ്ങൾ പങ്കെടുത്ത നൈറ്റ് മാർച്ചോടെയാണ് സമാപിച്ചത്.
ഖാദി സെന്റർ, എസ്എൻ ഫാം, ഡോൺബോസ്‌കോ സ്‌കൂൾ, തിരുവട്ടൂർ മദ്രസ, കൂവേരി ഖാദി കേന്ദ്രം, എളമ്പേരം കിൻഫ്ര പാർക്ക, തടിക്കടവ് ടൗൺ, തടിക്കടവ് സ്‌കൂൾ, എരുവാട്ടിപള്ളി, എരുവാട്ടി അമൃതകല്പ, വിമലശേരി ഖാദി കേന്ദ്രം , വിമലശേരി പള്ളി , കുറുമാത്തൂർ ആര്യ വൈദ്യശാല, മുയ്യം സ്‌കൂൾ, പൈപ്പ് കമ്പനി, കണ്ണപ്പിലാവ് ബേങ്ക്, കണ്ണപ്പിലാവ് ടിവി അസംബ്ലി യൂനിറ്റ്, വെള്ളാരംപാറ ഗാർമെന്റസ്, താഴെ ചൊറുക്കുള ഗാർമെന്റസ്, ഹീറോ പ്ലൈവുഡ് തുടങ്ങിയ കേന്ദ്രങ്ങളിലെത്തി വോട്ടഭ്യാർത്ഥിച്ചു.
പൊക്കുണ്ട് ടൗണിലും മയ്യിലും ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോയുമുണ്ടായി. മലപ്പട്ടം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷനിലും പങ്കെടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മട്ടന്നൂരിൽ നടന്ന നൈറ്റ് മാർച്ചിൽ നാടൊന്നാകെ പങ്കെടുത്തു. എം വി ജയരാജന്റെ നേതൃത്വത്തിലായിരുന്നു നൈറ്റ് മാർച്ച്.
എൽഡിഎഫ് നേതാക്കളായ കെ സന്തോഷ്, കെ സി ഹരികൃഷ്ണൻ, എൻ അനിൽകുമാർ, സി എൻ കൃഷ്ണൻ, ഷിബിൻ കാനായി, കെ ബാലകൃഷ്ണൻ, സി കൃഷ്ണൻ തുടങ്ങിയവരും ജയരാജന്റെ കൂടെയുണ്ടായിരുന്നു.
വ്യാഴാഴ്ച ഇരിക്കൂർ മണ്ഡലത്തിലാണ് പര്യടനം.
No comments
Post a Comment