കഞ്ചാവുമായി യുവാവ് പിടിയിൽ
മാട്ടൂൽ മടക്കര ഭാഗത്ത് സ്കൂൾ കോളേജ് കുട്ടികൾക്ക് വിതരണം ചെയ്യാൻവെച്ച കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
നിരവധി യുവാക്കൾ അഷ്റഫിന്റെ ഫോണിലേക്ക് കഞ്ചാവ് ആവശ്യാർഥം വിളിച്ചതായി ഫോൺകോളുകളിൽനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഞ്ചാവുമായി മുൻപും ഇയാൾ പിടിയിലായിട്ടുണ്ട്. അസി. എക്സൈസ് ഇൻസ്പെക്ടർ ജോർജ് ഫെർണാണ്ടസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ പി.പി.രജിരാഗ്, വി.പി.ശ്രീകുമാർ, കെ.ഇസ്മയിൽ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
No comments
Post a Comment