മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ബെന്യാമിന്റെ നോവൽ വെള്ളിത്തിരയിലെത്തുന്നതുകാണാൻ കാത്തിരിക്കുന്നവർക്ക് മുന്നിലേക്കാണ് പ്രതീക്ഷകൾ വർധിപ്പിച്ചുകൊണ്ട് ട്രെയ്ലർ എത്തിയിരിക്കുന്നത്.മലയാള സിനിമയെ വീണ്ടും ദേശിയ തലത്തില്‍ ആടുജീവിതം ചര്‍ച്ചയാക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ വിസ്മയിപ്പിച്ച് പൃഥ്വിരാജ് ദേശിയ അവാര്‍ഡ് ആടുജീവിതത്തിലൂടെ സ്വന്തമാക്കുമെന്നാണ് ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ വാക്കുകള്‍. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.
No comments
Post a Comment