Header Ads

  • Breaking News

    ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിതപ്രോട്ടോക്കോൾ നിർബന്ധം - ജില്ലാ കലക്ടർ



    കണ്ണൂർ :- ഏപ്രിൽ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തികച്ചും പരിസ്ഥിതി സൗഹൃദമാക്കി നടത്താൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. പരസ്യ ബോർഡുകൾ, സൂചകങ്ങൾ തുടങ്ങിയവ പൂർണമായും കോട്ടൺ ,പേപ്പർ, പോളിയെത്തലിൻ എന്നിവയിൽ മാത്രമേ നിർമിക്കാൻ പാടുള്ളൂ പിവിസി ഫ്ലക്സുകൾ ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് തോരണങ്ങൾ എന്നിവ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചരണത്തിനായി ഉപയോഗിക്കരുത്. കൊറിയൻ ക്ലോത്ത് നൈലോൺ , പോളിസ്റ്റർ കൊണ്ടുള്ള ബോർഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ ആവരണമാേ ഉള്ള പുനചക്രമണ സാധ്യതയില്ലാത്ത എല്ലാ തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കണം.

    ഇലക്ഷനുമായി ബന്ധപ്പെട്ട പരിപാടികളിൽ ഭക്ഷണം കുടിവെളളം എന്നിവ നൽകുമ്പോൾ ഒറ്റത്തവണ ഉപയോഗവസ്തുക്കൾ (എല്ലാ തരം പേപ്പർ കപ്പുകളും ) ഒഴിവാക്കി കഴുകി ഉപയോഗിക്കാവുന്ന വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻപാടുള്ളൂ.നിരോധിത വസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ പതിനായിരം രൂപയിൽ കുറയാത്ത ഫൈൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. പോളിംഗ് ബൂത്തുകൾ സജ്ജമാക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ ചട്ടങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതാണ്. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെയും ഉപയോഗം പൂർണമായും ഒഴിവാക്കി മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം.വോട്ടെടുപ്പ് /വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ക്രമീകരണത്തിനും തെരഞ്ഞെടുപ്പ് സാമഗ്രികളുടെ കൈമാറ്റത്തിനും ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം യാതൊരു കാരണവശാലും പാടില്ല .രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർ പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഭക്ഷണം നൽകുമ്പോൾ പ്രകൃതിസൗഹാർദ്ദ വസ്തുക്കൾ മാത്രം ഉപയോഗിക്കുക.വോട്ടർമാർക്കുള്ള സ്ലിപ്പ് ,രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സ്ളിപ്പുകൾ എന്നിവ ബൂത്തിന്റെ പരിസരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയരുത്. ഇവ കൃത്യമായി ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. വോട്ടെടുപ്പ് കഴിഞ്ഞാൽ തദ്ദേശസ്ഥാപനങ്ങൾ, ഹരിത കർമ്മസേന, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, എന്നിവയുടെ സഹായത്തോടെ ക്യാമ്പയിൻ മെറ്റീരിയലുകൾ നീക്കം ചെയ്ത് അതാത് കേന്ദ്രങ്ങൾ വൃത്തിയാക്കേണ്ടതാണ്.    

    No comments

    Post Top Ad

    Post Bottom Ad