ഫോൺ വെള്ളത്തിൽ വീണാൽ ഉണങ്ങാൻ അരിച്ചാക്കിൽ വെക്കാറുണ്ടോ ? മാർഗനിർദേശങ്ങൾ
സ്മാർട്ഫോൺ വെള്ളത്തിൽ വീണാൽ അരിച്ചാക്കിൻ്റെയോ അടുപ്പിൻ്റെയോ അരികിലേക്ക് ഓടുന്നവരോട് ഇനി ആ പണിക്കു നിൽക്കരുതെന്ന് 'ആപ്പിളി'ന്റെ നിർദേശം. വെള്ളത്തിൽ വീണാൽ ഫോൺ ചാർജിങ് സ്ലോട്ട് താഴേക്കു വരുന്ന തരത്തിൽ കയ്യിലെടുത്ത് ആ കൈക്കിട്ട് ചെറുതായി തട്ടുക. തുടർന്ന് വായു സഞ്ചാരമുള്ളിടത്ത് ഫോൺ 30 മിനിറ്റ് വയ്ക്കുക. അങ്ങനെ ഫോണിലെ വെള്ളം ഉണങ്ങും.
ചാർജിങ്ങിലുള്ള ഫോണാണു വെള്ളത്തിൽ പോകുന്ന തെങ്കിൽ പ്ലഗുമായി ബന്ധിപ്പിച്ചിട്ടുള്ള പവർ അഡാപ്റ്ററിൽ നിന്നു കേബിൾ പതിയെ നീക്കുക. പവർ ഓഫ് ചെയ്തിട്ടുണ്ടെങ്കിൽ പോലും ഫോൺ ഉണങ്ങാതെ നേരിട്ട് ഫോൺ കയ്യിലെടുക്കുകയോ കേബിൾ ഫോണിൽ നിന്നു നീക്കാൻ ശ്രമിക്കുകയോ അരുത്. അരിയുടെ ഉള്ളിൽ പലതരത്തിലുള്ള കുഞ്ഞുജീവികളുണ്ട്. പൊടിയും ചെറുതരികളുമുണ്ട്. ഇതു ഫോണുകൾക്കുള്ളിൽ കയറിപ്പറ്റുകയും അവ തകരാറിലാക്കുകയും ചെയ്യും.
പെട്ടെന്ന് ഉണങ്ങാനായി ചാർജിങ് സ്ലോട്ടിലേക്ക് പേപ്പർ, തുണി, ബഡ്‌സ് എന്നിവ കുത്തിക്കയറ്റരുത്. മുടി ഉണക്കാനുള്ള സംവിധാനങ്ങളും ഉപയോഗിക്കരുത്. നനവുള്ളപ്പോൾ ചാർജിങ്ങിനു ശ്രമിച്ചാൽ പല ഫോണുകളും മുന്നറിയിപ്പുകൾ നൽകാറുണ്ട്. പൊതുവേ 24 മണിക്കൂർ വരെയെടുത്താണ് ഉള്ളിലെ ജലാംശം നീങ്ങുക. നിശ്ചിതസമയം കഴിഞ്ഞിട്ടും ഫോണിന് അനക്കമൊന്നുമില്ലെങ്കിൽ സർവീസ് സെന്ററിലേക്കു പോകുന്നതാണ് ഉചിതം.
No comments
Post a Comment