Header Ads

  • Breaking News

    റോഡരികിലെ ആർച്ചുകളും ബോർഡുകളും; കർശന നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ജാഗ്രത പുലർത്തുമെന്ന് കോർപറേഷൻ.



    തിരുവനന്തപുരം: നിയമ വിരുദ്ധമായി സ്ഥാപിച്ച ബോർഡുകളും ആർച്ചുകളും നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആർച്ചുകൾ സ്ഥാപിക്കുന്ന വിഷയത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. അപകടരഹിതമായ സഞ്ചാരസ്വതന്ത്ര്യം ഉറപ്പാക്കാൻ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ആർച്ചുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ട പരാതിയിലാണ് നടപടി. അപകടമുണ്ടാകാത്ത തരത്തിൽ ആർച്ചുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ നഗരസഭ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇക്കാര്യത്തിൽ കർശനമായ നിയന്ത്രണം ആവശ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു . ഇത് സംബന്ധിച്ച് ഹൈക്കോടതി നിരവധി ഉത്തരവുകൾ പാസാക്കിയിട്ടുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എ. അരവിന്ദ് സമർപ്പിച്ച പരാതിയിലാണ് നടപടി.


    No comments

    Post Top Ad

    Post Bottom Ad