സ്ട്രോങ് റൂം സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചു
കണ്ണൂര്‍:ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വോട്ടിംഗ് മെഷീനുകളുടെയും അനുബന്ധ സാമഗ്രികളുടെയും സൂക്ഷിപ്പ് വിതരണ കേന്ദ്രങ്ങളുടെ (സ്ട്രോങ് റൂം) സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍, കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകള്‍ സന്ദര്‍ശിച്ചത്.m
കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ മാടായി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ എ.കെ.എ.എസ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ടാഗോര്‍ വിദ്യാനികേതന്‍ ജി.വി.എച്ച്.എസ്.എസ്, ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ കുറുമാത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
കണ്ണൂര്‍ ഇ. ആര്‍. ഒ പ്രമോദ് പി ലാസറസ്, തളിപ്പറമ്പ് ഇ ആര്‍ ഒ കലാ ഭാസ്‌കര്‍, പയ്യന്നൂര്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ സിറോഷ് പി ജോണ്‍, തളിപ്പറമ്പ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എ. എസ് ഷിറാസ്, ഇരിക്കൂര്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ടി. എം അജയകുമാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments
Post a Comment