വന്യമൃഗ ശല്യം: ജനങ്ങളുടെ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി വനം വകുപ്പ്
കൊട്ടിയൂർ : വന്യമൃഗ
ശല്യത്തിനെതിരെ കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ ജനങ്ങളുടെ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി വനം വകുപ്പ്. കൊട്ടിയൂർ പഞ്ചായത്തിലെ അതി രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് ആണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളെയും ചേർത്ത് സർവ്വകക്ഷി യോഗം ചേർന്നത്.
യോഗത്തിൽ വിവിധ കർഷക സംഘടന പ്രതിനിധികളും പങ്കെടുത്തു. കൊട്ടിയൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന റീ ബിൽഡ് കേരള പദ്ധതി പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത 37
കുടുംബങ്ങളുടെ പ്രശ്‌നം യോഗത്തിൽ ചർച്ചയായി. സാങ്കേതികപരമായ തടസ്സങ്ങളാണ് പദ്ധതി പൂർത്തിയാവാൻ തടസ്സമെന്ന് പറഞ്ഞ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റർ സുധീർ നാരോത്ത് പദ്ധതിയുടെ ആരംഭ ഘട്ടത്തിൽ പഞ്ചായത്ത് ഉൾപ്പെടെ എല്ലാവരെയും അറിയിച്ചാണ് നടപടിക്രമങ്ങൾ ആരംഭിച്ചതെന്നും പറഞ്ഞു . എന്നാൽ ഒരു യോഗത്തിൽ പോലും തങ്ങളെ ക്ഷണിച്ചിട്ടില്ലായിരുന്നു എന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് മറുപടി നൽകിയത്.
No comments
Post a Comment