കുടിശ്ശിക തീർത്തില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് തുടങ്ങും; സംസ്ഥാന സർക്കാരിന് കത്ത് നൽകി കെഎസ്ഇബി.
കണ്ണൂർ: സർക്കാർ കുടിശ്ശിക തന്നു തീർത്തില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് ആരംഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതു സംബന്ധിച്ച് കെഎസ്ഇബി സംസ്ഥാന സർക്കാരിന് കത്ത് നൽകി. മുൻകൂർ പണമടച്ച് വൈദ്യുതി വാങ്ങിയില്ലെങ്കിൽ ഏത് ദിവസം വേണമെങ്കിലും ലോഡ് ഷെഡ്ഡിംഗ് തടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയത്.
ഇത് സംബന്ധിച്ച്പരീക്ഷാ കാലമായതിനാൽ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ് വൈദ്യുത ബോർഡ്.
മഴ കുറഞ്ഞത് ഡാമുകളിലെ വെള്ളത്തിന്റെ അളവിനെയും പ്രതികൂലമായി ബാധിച്ചു. ദീർഘകാല കരാറുകൾ റദ്ദാക്കിയതോടെ കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി ലഭ്യമാകില്ല എന്നതും വെല്ലുവിളിയാണ്. എന്നാൽ ഓപ്പൺ സോഴ്‌സുകളിൽ നിന്നും വൈദ്യുതി വാങ്ങാമെന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും ഇതിന് മുൻകൂർ പണം നൽകേണ്ടി വരും. കോടികൾ ചിലവഴിക്കേണ്ടി വരുമെന്നതിനാൽ ഇത് നടക്കില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ തന്നെ ബോർഡിന് വായ്പയും ലഭ്യമല്ല.
വൈദ്യുതി ബിൽ കുടിശ്ശിക വർദ്ധിച്ചതും തുടർച്ചയായ നഷ്ടവുമാണ് കെഎസ്ഇബിയ്‌ക്ക് വായ്പ ലഭിക്കാത്തതിന്റെ പ്രധാനകാരണം. റിസർവ് ബാങ്ക് വിലക്കിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടികയിലാണ് നിലവിൽ കെഎസ്ഇബിയും. ഇനി വായ്പ കിട്ടിയാൽ തന്നെ ഇതിന് ഭീമമായ പലിശ നൽകേണ്ടതായി വരും
No comments
Post a Comment