ടെലഫോൺ എക്സ്ചേഞ്ചിലെ മോഷണം; പ്രതി ബെംഗളൂരുവിൽ പിടിയിൽ
ഇരിട്ടി : ടെലഫോൺ എക്സ്ചേഞ്ചുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർ സംസ്ഥാന പ്രതി ഇരിട്ടി പോലീസിന്റെ പിടിയിൽ. ബാംഗ്ലൂർ സ്വദേശി ചാന്ദ് ബാഷയെ (44 )ആണ് ഇരിട്ടി പോലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 15നും മാർച്ച് അഞ്ചിനും ഇടയിലാണ് വള്ളിത്തോട് അടച്ചിട്ട ടെലഫോൺ എക്സ്ചേഞ്ചിൽ മോഷണം നടത്തിയത്.സി. ഐ.പി.കെ. രജീഷ്, എസ്.ഐ പ്രകാശൻ, സീനിയർ പോലീസ് ഓഫീസർമാരായ പ്രവീൺ, ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
No comments
Post a Comment