കണ്ണൂർ : യാത്രക്കാരനിൽ നിന്നും ലാപ്ടോപ്പ് അടങ്ങിയ ബേഗ് മോഷ്ടിച്ച പ്രതി പിടിയിൽ.ഉളിക്കൽ വയത്തൂർ കൊട്ടക്കാട്ട് ഹൗസിൽ രാഹുലിനെ (28)യാണ് അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ ഫെബ്രവരി 8 ന് കണ്ണൂർ കെഎസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൽ വെച്ച് യാത്രക്കാരനായ ഏറണാകുളം പിറവം കാലമ്പൂർ തളിയിൽ മനയിലെ വിനായക് മോഹം ലാലിൻ്റെ (41) ലാപ്ടോപ്പ് ആണ് പ്രതി മോഷ്ടിച്ചത്.
പ്രതി മറ്റൊരു കേസിൽ ഒറ്റപ്പാലം സ്റ്റേഷനിൽ പിടിയിലായതോടെയാണ് കണ്ണൂരിലെ മോഷണവും തെളിഞ്ഞത്.
No comments
Post a Comment