Header Ads

  • Breaking News

    ആർസിയും ലൈസൻസും തപാൽമാർഗം തന്നെ എത്തിക്കും




    തിരുവനന്തപുരം :- ആർസിയും ലൈസൻസും തപാൽമാർഗം തന്നെ എത്തിക്കുന്നതിന് നടപടി തുടങ്ങി. മുടങ്ങിക്കിടന്ന പ്രിന്റിങ് ആരംഭിച്ചു. ഉടമകൾക്ക് എസ്എംഎസ് വഴി വിവരം ലഭിക്കും. പ്രിൻ്റിങ് കമ്പനിക്ക് നൽകാനുള്ളതിൽ 8.68 കോടി രൂപ കൈമാറുമെന്ന് മോട്ടർ വാഹനവകുപ്പ് അറിയിച്ചു. 

    10 ലക്ഷത്തോളം ആർസിയും ലൈസൻസുമാണ് അപേക്ഷകർക്കു ലഭിക്കാനുള്ളത്. ഇതെല്ലാം ഓഫിസ് വഴി വിതരണം ചെയ്യുമെന്ന് മന്ത്രി ഗണേഷ്‌കുമാർ പറഞ്ഞിരുന്നു. എന്നാൽ, അപേക്ഷകരിൽ നിന്നെല്ലാം 45 രൂപ തപാൽ ഫീസും കൂടി മോട്ടർ വാഹനവകുപ്പ് മുൻകൂർ വാങ്ങിയതിനാൽ ഈ നിർദേശത്തോട് എതിർപ്പുണ്ടായി.

    No comments

    Post Top Ad

    Post Bottom Ad