ലോക്സഭ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് സൂചന; തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച നടന്നേക്കും. 15നുള്ളില്‍ പ്രഖ്യാപനം നടക്കുമെന്നാണ് സൂചന. സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന് പിന്നാലെ മന്ത്രാലയങ്ങളുമായി കമ്മീഷന്‍ ചര്‍ച്ച നടത്തി. സുരക്ഷ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയവുമായും ഉദ്യോഗസ്ഥരുടെ യാത്ര, സാധനസാമഗ്രികളുടെ നീക്കം എന്നിവ സംബന്ധിച്ച് റയില്‍വേ മന്ത്രാലയവുമായും ചര്‍ച്ച നടത്തി. കശ്മീരിലെ സാഹചര്യവും കമ്മീഷന്‍ വിലയിരുത്തി. കഴിഞ്ഞ തവണ മാര്‍ച്ച് 10ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നു. മെയ് 23 ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു
No comments
Post a Comment