സീരിയല്‍ താരം ഡോളി സോഹി അന്തരിച്ചു
ടെലിവിഷന്‍ താരം ഡോളി സോഹി അന്തരിച്ചു. 47 വയസായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഡോളിയുടെ അന്ത്യം. സെര്‍വിക്കല്‍ കാന്‍സര്‍ ആയിരുന്നു.മരണവാര്‍ത്ത സ്ഥിരീകരിച്ചത് താരത്തിന്റെ സഹോദരന്‍ മന്‍പ്രീതാണ്. സര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിച്ചത് ആറ് മാസം മുമ്പാണ്. അതിനു ശേഷം അര്‍ബുദം ശ്വാസകോശത്തിലേക്ക് പടരുകയായിരുന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം രാത്രിയോടെ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
No comments
Post a Comment