സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി
ഇലക്ടറൽ ബോണ്ട് കേസിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി. വിവരങ്ങൾ നൽകാൻ കൂടുതല്‍ സമയം വേണമെന്ന് എസ്ബിഐ സുപ്രീംകോടതിയോട് പറഞ്ഞു. ഡേറ്റകൾ ശേഖരിക്കുന്നതേയുള്ളുവെന്നും ജൂൺ 30 വരെ സമയം വേണമെന്നും എസ് ബി ഐ പറഞ്ഞിരുന്നു. വിവരങ്ങള്‍ എല്ലാ മുംബൈ മെയിന്‍ ബ്രാഞ്ചിലില്ലേ എന്ന് കോടതി ചോദിച്ചു. വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ല എന്നും വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കെയാണ് എന്നും എസ് ബിഐ പറഞ്ഞു. രഹസ്യമാക്കി സീല്‍ കവറില്‍ വെച്ചിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മാത്രമാണ് പറഞ്ഞതെന്നും കോടതി പറഞ്ഞു.. വിധി വന്ന് ഇത്രയും ദിവസം എന്ത് നടപടികള്‍ എടുത്തുവെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു.`സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ എന്ന് കോടതി ചോദിച്ചു.വിധി വന്നിട്ട് 26 ദിവസമായി പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നല്ലോ എന്ന് കോടതി ചോദിച്ചു.ഇത്രയും ദിവസം നിങ്ങള്‍ എന്ത് ചെയ്തുവെന്നാണ് കോടതി ചോദിച്ചത്. അതേസമയം വിവരങ്ങള്‍ തിടുകത്തില്‍ നല്‍കി തെറ്റുവരുത്താന്‍ കഴിയില്ലെന്നും കുറച്ച് സമയം തന്നാല്‍ വിവരങ്ങള്‍ കൈമാറാമെന്നും എസ് ബി ഐ ക്ക് വേണ്ടിക്ക് ഹരീഷ് സാല്‍വേ പറഞ്ഞു.രാജ്യത്തെ ഒന്നാം നമ്പര്‍ ബാങ്ക് അല്ലെ നിങ്ങള്‍ക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞു.
No comments
Post a Comment