അശാസ്ത്രീയമായ മാലിന്യ സംസ്കരണം ; കണ്ണൂരിൽ ഫ്ലാറ്റുകൾക്ക് പിഴ
കണ്ണൂർ :- കണ്ണൂർ നഗരത്തിലെ വിവിധ ഫ്ലാറ്റുകളിൽ ശുചിത്വ മാലിന്യ പരിപാലന മേഖലയിലെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്നു ഫ്ലാറ്റുകൾക്ക് പിഴ ചുമത്തി. ജൈവ അജൈവമാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ടതിന് താണയിലെ വെസ്റ്റേൺ കാസിൽ, വെസ്റ്റേൺ അവന്യൂ എന്നീ ഫ്ലാറ്റുകൾക്ക് 5000 രൂപ വീതവും ജൈവമാലിന്യ പരിപാലന സംവിധാനങ്ങൾ ഏർപ്പെടുത്താതെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇൻസിനറേറ്റർ ഉപയോഗിച്ച് കത്തിച്ചതിന് വെസ്റ്റേൺ മെറിഡിയൻ അപ്പാർട്ട്മെന്റിന് 10000 രൂപയുമാണ് പിഴ ചുമത്തിയത്. ഫ്ലാറ്റിൽ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതായി സ്ക്വാഡിന് പരാതി ലഭിച്ചിരുന്നു.
ഇത് സംബന്ധിച്ച് നോട്ടീസ് നൽകി തുടർ നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷെരീകുൽ അൻസാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിനീത എൻ. എന്നിവർ പങ്കെടുത്തു.
No comments
Post a Comment