ലോക കേൾവി ദിനം ; കേൾവിക്കുറവ് പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
'മാറുന്ന ചിന്താഗതികൾ: എല്ലാവർക്കും ചെവിയും ശ്രവണ പരിചരണവും യാഥാർത്ഥ്യമാക്കാം..' എന്നതാണ് ഈ വർഷത്തെ കേൾവിദിനത്തിലെ പ്രമേയം എന്നത്. പൊതുജനങ്ങളെയും ആരോഗ്യ പരിരക്ഷാ ദാതാക്കളെയും ലക്ഷ്യമിട്ട്, അവബോധം വളർത്തുന്നതിലൂടെയും വിവരങ്ങൾ പങ്കിടുന്നതിലൂടെയും സാമൂഹിക തെറ്റിദ്ധാരണകളും തെറ്റായ മാനസികാവസ്ഥകളും പരിഹരിക്കുക എന്നതാണ് കേൾവി ദിനത്തിന്റെ പ്രത്യേകത.
കേൾവിക്കുറവ് പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത്...
കുഞ്ഞുങ്ങളുടെ കേൾവി നഷ്ടത്തിന് കാരണമാകുന്ന റുബെല്ലയിൽ നിന്ന് സംരക്ഷണം നൽകാൻ ഗർഭിണിയായിരിക്കുന്ന സമയത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുക.
ചെവികൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പൊടി, വെള്ളം എന്നിവ ചെവിയിൽ അടിഞ്ഞുകൂടാതിരിക്കാൻ ശ്രദ്ധിക്കുക. തീപ്പെട്ടി, പെൻസിൽ,
പിന്നുകൾ എന്നിവ ഉപയോഗിച്ച് ചെവികൾ വൃത്തിയാക്കരുത്.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാൻ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളിൽ ഒഴിക്കരുത്.
ചെവിയിൽ അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വൃത്തിഹീനമായ വെള്ളത്തിൽ നീന്തരുത്.
ചെവി വൃത്തിയാക്കാൻ വൃത്തിഹീനമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകും.
വലിയ ശബ്ദമുള്ള സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നതെങ്കിൽ ഇയർ പ്രൊട്ടക്ടറുകളോ ഇയർപ്ലഗുകളോ ഉപയോഗിക്കുക.
ചെവിക്കുള്ളിലെ അഴുക്കും പൊടിയും പുറത്തുകളയാനുള്ള ചെവിയുടെ സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ് ചെവിക്കായം.സാധാരണഗതിയിൽ ചെവിക്കായം തനിയെ പുറത്തു പോകും. ബഡ്സ് ചെവിയിലേക്ക് കയറ്റുമ്പോൾ ചെവിക്കായം കൂടൂതൽ ഉള്ളിലേക്ക് കയറി പോകാൻ സാധ്യതയുണ്ട്
No comments
Post a Comment