ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് റേഷൻ കാര്‍ഡ് മാസ്റ്ററിംഗ് നടത്താൻ വീടുകളില്‍ ആളെത്തും
സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് പുരോഗമിക്കുകയാണ്. മാർച്ച് 31 വരെയാണ് സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങള്‍ക്ക് അതാത് റേഷൻകടകള്‍ വഴി മസ്റ്ററിംഗ് നടത്തുന്നതിനായി അനുവദിച്ചിട്ടുള്ള സമയപരിധി.
മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവർ റേഷൻ കാർഡ് അംഗങ്ങളായി ഉണ്ടെങ്കില്‍ അവരുടെ മസ്റ്ററിങ് നടത്തുന്നതിനായി രണ്ടാംഘട്ട മസ്റ്ററിങ് സമയത്ത് ഉദ്യോഗസ്ഥർ വീടുകള്‍ സന്ദർശിച്ച് മസ്റ്ററിംഗ് നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യവകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
റേഷൻ കടകളില്‍ പോയി പ്രായം ചെന്നവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികള്‍, ഗർഭിണികള്‍ എന്നിവർക്ക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള ബുദ്ധിമുട്ടും നിലവില്‍ റേഷൻകടകളില്‍ അനുഭവപ്പെടുന്ന തിരക്കും കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്.
No comments
Post a Comment