കാട്ടാമ്പള്ളി പുഴയ്ക്ക് സമീപത്തെ ചതുപ്പിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു ;
കണ്ണൂർ :- കാട്ടാമ്പള്ളി പുഴയ്ക്ക് സമീപത്തെ ചതുപ്പിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറക്കം 4 പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9.30 നായിരുന്നു അപകടം നടന്നത്.
കണ്ണാടിപ്പറമ്പിൽ നിന്ന് യാത്രക്കാരെയും കൊണ്ട് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് മറിഞ്ഞത്. ടാറിങ് നടത്തുന്നതിനാൽ റോഡ് ഉയർന്ന നിലയിലാണ്. എതിരെ വാഹനം വരുമ്പോൾ അരികുചേർന്ന് പോയ ഓട്ടോറിക്ഷയുടെ ടയർ താഴ്‌ചയിലേക്ക് പതിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പരിസരവാസികൾ ഓടിയെത്തി ഓട്ടോറിക്ഷ ഡ്രൈവറെയും യാത്രക്കാരെയും പുറത്തെടുത്തിരുന്നു. വളപട്ടണത്ത് നിന്ന് ഖലാസികളെത്തിയാണ് ഓട്ടോറിക്ഷ എടുത്തത്.
No comments
Post a Comment