Header Ads

  • Breaking News

    സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ താപനില ഉയരാൻ സാധ്യത; പത്ത് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ്.



    കണ്ണൂർ : സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ താപനില സാധാരണയിൽ നിന്ന് രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.പാലക്കാട് ഉയർന്ന താപനില 39°C വരേയും കൊല്ലം 38°C വരേയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ 37 °C വരേയും, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ താപനില 36 °C വരെയും വർധിക്കാൻ സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ
    പൊതുജനങ്ങൾ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. തീപിടുത്തത്തിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണം.

    സംസ്ഥാനത്ത് പല ജില്ലകളിലും ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യതയുണ്ട്. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

    No comments

    Post Top Ad

    Post Bottom Ad