പാനൂർ: കുന്നോത്ത്പറമ്പിൽ സി. പി. ഐ. എം പ്രവർത്തകർക്ക് നേരെ R.S S. ആക്രമണം പാർട്ടി പ്രവർത്തകന്റെ വീട് ബോംബെറിഞ്ഞു തകർത്തു.
പാനൂർ:പാനൂരിനടുത്ത് കുന്നോത്ത് പറമ്പിലാണ് വീടുകൾക്കും സ്കൂകൂട്ടറുകൾക്കും നേരെ അക്രമമുണ്ടായത്. കഴിഞ്ഞ വർഷം പ്രദേശത്തെ കലശം വരവിനിടെ യുവാക്കൾ തുള്ളിയിരുന്നു.
അന്ന് പരസ്പരം കാലിൽ ചവിട്ടിയതി: തുടർന്ന് തർക്കമുണ്ടായിരുന്നു. ഇതേ ചൊല്ലി കഴിഞ്ഞ ദിവസവും തർക്കവും, അടിയും നടന്നു. കക്കാട്ട് ബേക്കറി പരിസരത്ത് നടന്ന അടിക്ക് പിന്നാലെ ചില യുവാക്കൾ ബൈക്കുകളിൽ കുയിമ്പിൽ ക്ഷേത്രത്തിന് സമീപമെത്തി ബിജെപി പ്രവർത്തകനെ മർദ്ദിച്ചു. ഇതോടെ സംഘടിച്ച ബി ജെ പി പ്രവർത്തകർ മീത്തലെ കുന്നോത്ത് പറമ്പിലെ സി പി എം കേന്ദ്രത്തിലെത്തി വീടുകൾക്കും, ഇരുചക്രവാഹനങ്ങൾക്കും നേരെ അക്രമം നടത്തി. സ്ഥലത്ത് സ്ഫോടനവും നടന്നു. സംഘർഷം വ്യാപിക്കാതിരിക്കാൻ കൊളവല്ലൂർ പൊലീസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
യുവാക്കൾ തമ്മിലുളള തർക്കമാണ് രാഷ്ട്രീയ സംഘർഷത്തിലേക്ക് വഴിമാറിയതെന്ന് പൊലീസ് പറഞ്ഞു. മർദ്ദന സംഭവങ്ങളിൽ സി പി എം – ബി ജെ പി പ്രവർത്തകർക്കെതിരെ പൊലീസ് പരക്കെ കേസെടുത്തിട്ടുണ്ട്.
No comments
Post a Comment