Header Ads

  • Breaking News

    SSLC പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർദ്ധനവ് ; 60% പേരും ഇംഗ്ലീഷ് മീഡിയം



    തിരുവനന്തപുരം :- എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണം മുൻവർഷത്തെക്കാൾ ഉയർന്നു. അതേ സമയം, മലയാളം മീഡിയം വിദ്യാർഥികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 60% പേരും ഇംഗ്ലിഷിലാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കഴിഞ്ഞതവണ

    4,19,362 പേർ റഗുലറായി പരീക്ഷ എഴുതിയ സ്ഥാനത്ത് ഇത്തവണ 4,27,105 പേരാണെഴുതുന്നത്. 7743 പേർ കൂടി. അതിൽ 2,56,135 പേരും (59.97%) ഇംഗ്ലിഷ് മീഡിയത്തിലാണ്. മലയാളത്തിലെഴുതുന്നത് 1,67,772 28 (39.28%). മറ്റുള്ളവർ തമിഴ്, കന്നഡ മീഡിയംകാരാണ്. കഴിഞ്ഞ തവണ ഇംഗ്ലിഷിൽ പരീക്ഷ എഴുതിയത് 2,39,881 പേരാണ് (57.20%). ഇത്തവണ ഇംഗ്ലിഷിലെഴുതുന്നവരുടെ എണ്ണത്തിൽ 16,254 പേരുടെ വർധനയാണ് (2.77%) ഉണ്ടായത്.

     മലയാളത്തിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ 8386 പേരുടെ (2.72%) കുറവുമുണ്ട്.  1,76,158 (42%) പേരാണ് മലയാളത്തിലെഴുതിയത്. 2021 മുതലാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ ഇംഗ്ലിഷ് മീഡിയംകാർ മലയാളക്കാരെ മറികടന്നത്. പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം കൂടിയതിനൊപ്പം കഴിഞ്ഞവർഷത്തെക്കാൾ 11 പരീക്ഷാകേന്ദ്രങ്ങളും ഇത്തവണ അധികമായുണ്ട്. മാർച്ച്‌ 4 മുതലാണു പരീക്ഷ.

    No comments

    Post Top Ad

    Post Bottom Ad