Header Ads

  • Breaking News

    തലശേരിക്കടുത്ത് 12 വയസുകാരനെ കാണാതായതായി പരാതി





    തലശേരി: കരിയാട് നിന്ന് 12 വയസുകാരനെ കാണാതായതായി പരാതി. പുന്നോറക്കണ്ടി താജുദ്ധീന്റെ മകന്‍ തമീം താജ് എന്ന 12 വയസുകാരെനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് ശേഷമാണ് തമീം താജിനെ കാണാതായത്. ചന്ദന നിറമുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത പാന്റുമാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

    കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍: 9645 937 991, 9946 006 458. 

    No comments

    Post Top Ad

    Post Bottom Ad