Header Ads

  • Breaking News

    മഴയ്ക്കിടയിലും ഈ മാസം 16 വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്



    കടുത്ത വേനൽ ചൂടിന് ആശ്വാസമായി ഇന്നലെ വിവിധ ജില്ലകളിൽ വേനൽ മഴ പെയ്തു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. കാലാവസ്ഥ മോശം ആയതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.വേനൽമഴയ്ക്കിടയിലും സംസ്ഥാനത്ത് ഈ മാസം 16 വരെ താപനില ഉയരാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ശക്തമായ ചൂടു തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad