Header Ads

  • Breaking News

    തിരുവനന്തപുരത്ത് നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; 17കാരൻ്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു


    തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാല് പേർക്ക് പരുക്കേറ്റു. 17 വയസുകാരൻ്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലേഷ്, കിരൺ, ശരത് ഇരു കൈകളും നഷ്ടപ്പെട്ട 17കാരൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു. അമിട്ട് കൂട്ടുകാർ പൊട്ടിക്കാൻ കൊണ്ടുവന്നതാണ്. പ്രദേശത്ത് പടക്ക നിർമ്മാണശാലയില്ല. പരുക്കേറ്റവർ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരാണ്. പരുക്കേറ്റവരിൽ ഒരാൾക്കെതിരെ മുൻപ് എക്സ്പ്ലോസീവ് ആക്‌റ്റ് പ്രകാരം കേസുണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കിരൺ, ശരത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അപകട സമയത്ത് ഒപ്പമുണ്ടായിരുന്നവരാണ് ഇവർ.


    No comments

    Post Top Ad

    Post Bottom Ad