ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ; പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, ലോക്സഭാ തെരഞ്ഞെടുപ്പ് 2024 നോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം നടത്തും. കേരളത്തിലെ 6 കോര്‍പ്പറേഷനുകളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലയിലെയും പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം. രണ്ട് ഘട്ടമായിട്ടായിരിക്കും മത്സരം. പ്രാഥമിക ഘട്ടം 6 കോര്‍പ്പറേഷനുകളില്‍ സംഘടിപ്പിക്കും. അവസാന ഘട്ടമായ മെഗാ ഫൈനല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കും.
പ്രാഥമികഘട്ട മത്സരങ്ങള്‍ ഏപ്രില്‍ 15ന് നടക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍, കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലെ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം. 16ന് കോഴിക്കോട് കോര്‍പ്പറേഷന്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലക്കാര്‍ക്ക്. 17ന് തൃശൂര്‍ കോര്‍പ്പറേഷന്‍, തൃശൂര്‍, പാലക്കാട്, 18ന് എറണാകുളം കോര്‍പ്പറേഷന്‍, എറണാകളം, കോട്ടയം, ഇടുക്കി, 19ന് കൊല്ലം കോര്‍പ്പറേഷന്‍, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, 20ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍, തിരുവനന്തപുരം ജില്ലക്കാര്‍ക്ക്. മെഗാ ഫൈനല്‍ ഏപ്രില്‍ 23ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കും.
നിയമാവലി
രണ്ടു പേരുള്ള ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുവന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം ജില്ലയിലെ കോര്‍പ്പറേഷനിലോ അല്ലങ്കില്‍ ജോലി ചെയ്യുന്ന ജില്ലയിലെ കോര്‍പ്പറേഷനിലോ മത്സരിക്കാം. പ്രാഥമിക ഘട്ടത്തില്‍ ഒരു ടീമിന് ഒരു കോര്‍പ്പറേഷനില്‍ മാത്രമേ മത്സരിക്കാന്‍ അവസരമുണ്ടാകുകയുള്ളു. പ്രാഥമിക ഘട്ടത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന ടീമുകള്‍ക്ക് 5000, 3000, 2000 രൂപ സമ്മാന തുക ലഭിക്കുന്നതായിരിക്കും. മെമഗാ ഫൈനലില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന ടീമുകള്‍ക്ക് 10000, 8000, 6000 രൂപ എന്നിങ്ങനെയാണ് സമ്മാന തുക.
ചോദ്യഘടന
തെരഞ്ഞെടുഷുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍, ഇന്ത്യയിലെയും കേരളത്തിലെയും 1951 മുതല്‍ 2024 വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം (ലോക്സഭ, നിയമസഭ), ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും കേരള രാഷ്ട്രീയത്തിന്റെയും പ്രമുഖ സംഭവങ്ങള്‍, കൗതുക വിവരങ്ങള്‍, ആനുകാലിക തെരഞ്ഞെടുപ്പ് എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങള്‍. 1888 മുതലുള്ള നാട്ടുരാജ്യങ്ങള്‍, സ്വാതന്ത്ര്യസമരം, പ്രാദേശിക ഭരണകൂടം എന്നിവ സംബന്ധിച്ച ചോദ്യങ്ങളും ഉണ്ടാകും.
No comments
Post a Comment