ഫഹദ് ഇല്ല, അല്ലു അര്‍ജുന്‍ വിളയാട്ടവുമായി 'പുഷ്‍പ 2' ടീസര്‍
വന്‍ വിജയം നേടിയ ചില തെന്നിന്ത്യന്‍ ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിനായി ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികള്‍ കാത്തിരുന്നിട്ടുണ്ട്. ആ നിരയിലെ അപ്കമിംഗ് റിലീസ് ആണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ ഒരുക്കിയ പുഷ്പയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് പുഷ്പ 2 ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്. 1.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ അടക്കമുള്ള അഭിനേതാക്കളൊന്നുമില്ല. മറിച്ച് അല്ലു അര്‍ജുന്‍ മാത്രമാണ് ഉള്ളത്. രാത്രി നടക്കുന്ന ഒരു ആക്ഷന്‍ സീക്വന്‍സ് ആണ് ടീസറില്‍. അല്ലു അര്‍ജുനെ കാണാനാവുന്നത് സ്ത്രീവേഷത്തിലും.
No comments
Post a Comment