Header Ads

  • Breaking News

    കുടുംബ സമേതം മൂകാംബികയ്ക്ക് പോയി, തിരിച്ചെത്തിയപ്പോൾ വീടിന്‍റെ വാതിൽ തകർത്ത നിലയിൽ; കവർന്നത് 35 പവൻ സ്വർണ്ണം




    തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്ത് വൻ കവര്‍ച്ച. വീട് കുത്തി തുറന്ന് 35 പവൻ സ്വര്‍ണ്ണം കവര്‍ന്നു. കഴക്കൂട്ടം വിളയിൽകുളം ശ്യാമിന്‍റെ സൗപർണ്ണിക വീട്ടിലാണ് കവർച്ച നടന്നത്. ശ്യാം കുടുംബ സമേതം മൂകാംബികയിൽ പോയിരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ യാത്ര പോയത്.

    ഇന്ന് ഉച്ചയ്ക്ക് മടങ്ങിയെത്തി വാതിൽ തുറക്കാൻ പോയപ്പോഴാണ് വീടിന്‍റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്.തുടർന്നു അകത്ത് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണ്ണം നഷ്ടമായത് കണ്ടെത്തിയത്. വീട്ടുകാര്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 19ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് വീട്ടില്‍ നിന്നും കവര്‍ന്നത്.

    No comments

    Post Top Ad

    Post Bottom Ad