സംസ്ഥാനത്ത് ഭൂമി രജിസ്‌ട്രേഷനിൽ മുൻവർഷത്തേക്കാൾ ഒന്നരലക്ഷത്തിന്റെ കുറവ്
തിരുവനന്തപുരം :- സംസ്ഥാനത്ത് ഭൂമിയുടെ ആധാരം രജിസ്ട്രേഷനിൽ മുൻവർഷത്തേക്കാൾ കുറവ്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2023-24 സാമ്പത്തികവർഷം 1,50,798 ആധാരങ്ങളുടെ കുറവാണുണ്ടായത്. മാർച്ച് 31-ന് അവസാനിച്ച സാമ്പത്തികവർഷം 5219.34 കോടിയുടെ വരുമാനമേ ഉണ്ടായുള്ളൂ. 8,86,065 ആധാരങ്ങളാ ണ് 14 ജില്ലകളിലായി രജിസ്ട്രേഷൻ നടന്നത്. 2022- 23 വർഷം 10,36,863 ആധാരങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരുന്നത്. ഏറ്റവും കൂടുതൽ വരുമാ നം കിട്ടിയത് എറണാകുളം ജില്ലയിലാണ് (1166.69 കോടി). ഏറ്റവും കൂടുതൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ് (1,23,367). സംസ്ഥാനത്ത് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 3819.86 കോടി രൂപയും രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ
1399.49 കോടി രൂപയുമാണ് വകുപ്പിന് ലഭിച്ചത്. 2023 ഏപ്രിൽ ഒന്നുമുതൽ വസ്തുക്കളുടെ താരിഫ് വിലയിൽ 20 ശതമാനം വർധനവരുന്നതിനാൽ 2023 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സബ് രജിസ്റ്റർ ഓഫീസുകളിൽ ആധാരം രജിസ്റ്റർ ചെയ്യാൻ തിരക്ക് കൂടുതലായിരുന്നു. തുടർന്ന് ഈ സാമ്പത്തിക വർഷം മേഖലയിൽ ഇടപാട് കുറഞ്ഞു. ഭൂമി രജിസ്ട്രേഷനിലൂടെ സർക്കാർ പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിന് ഇതും ഒരു കാരണമാണ്
No comments
Post a Comment