Header Ads

  • Breaking News

    രണ്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, അഞ്ചുപേർക്ക് പരിക്ക്




    പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ രണ്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരണമടഞ്ഞു. മലയാറ്റൂര്‍ സ്വദേശി വി.കെ. സദന്‍ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

    അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂര്‍ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് വയറിനും തലയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഓട്ടോറിക്ഷ ഡ്രൈവറെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

    എംസി റോഡില്‍ പുല്ലുവഴി വില്ലേജ് ജങ്ഷനില്‍ രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് എയര്‍പോര്‍ട്ടിലേക്ക് യാത്രക്കാരുമായി പോയ ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.

    അങ്കമാലി ഭാഗത്തുനിന്ന് രോഗികളുമായി കോട്ടയത്തേക്ക് പോവുകയായിരുന്നു കാര്‍. ഇതില്‍ ഉണ്ടായിരുന്ന ആളാണ് മരണമടഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകര്‍ന്നു. നാട്ടുകാര്‍ ചേര്‍ന്ന് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad