പ്രധാനമന്ത്രിയുടെ സന്ദർശനം; റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ നരേന്ദ്ര മോദിയുടെ കേരള സന്ദർശനം, ഗതാഗത ക്രമീകരണത്തിൻ്റെ ഭാഗമായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. കൊച്ചി രവിപുരത്തിന് സമീപമാണ് സംഭവം. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് (30) മരിച്ചത്.കുന്നംകുളത്തും കാട്ടാക്കടയിലും എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് മോദി എത്തുന്നത്. കുന്നംകുളത്ത് രാവിലെ 11-നും കാട്ടാക്കടയിൽ ഉച്ചയ്ക്ക് ഒരു മണിക്കുമാണ് എത്തുക. സമ്മേളനത്തനു ശേഷം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വെകുന്നേരത്തോടെ തിരുനെൽവേലിയിലേക്കു പോകും
No comments
Post a Comment