താണയിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കണ്ണൂർ: -താണയിൽ സ്വകാര്യ ബസിടിച്ച് ഇരുച ക്രവാഹന യാത്രക്കാരൻ മരിച്ചു. മുണ്ടയാട് 'സൈ നാസി'ൽ പി.അബൂബ ക്കറാ(60)ണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴിന് താണ സിഗ്നലിന് സമീപത്താണ് സംഭവം. കണ്ണൂരിലെ ജോലിസ്ഥല ത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അബൂബക്കർ സഞ്ചരിച്ച ബൈക്കിൽ ബസിടിക്കുകയായിരുന്നു. ഉടനെ താണ യിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂർ ടൗൺ പോലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.
മുസ്ലിം ലീഗ് മുണ്ടയാട് ശാഖ ഭാരവാഹിയും മേഖലാ പ്രവർത്തകസമിതിയംഗവുമാണ്. പരേതനായ മഹമൂദിന്റെയും ഹിദായയുടെയും മകനാണ്.
ഭാര്യ: ഷംസിയ.
മക്കൾ: ഹിഷാം (അബുദാബി), നദ ഫാത്തിമ വിദ്യാർഥിനി, (മൈസൂരു), ഫഹീം (പ്ലസ്ട വിദ്യാർഥി).
സഹോദരങ്ങൾ: മൻസൂർ, ഗഫൂർ, മിഫ്താഹ്, ഫൈസൽ, ഫാസില, സബീന.
No comments
Post a Comment