Header Ads

  • Breaking News

    കേരളത്തില്‍ റോഡപകട മരണങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി എംവിഡി



    കേരളത്തില്‍ റോഡപകടത്തിൽ മരിച്ചവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി മോട്ടര്‍ വാഹന വകുപ്പ്.

    എ ഐ ക്യാമറ, മോട്ടര്‍ വാഹന വകുപ്പ് ഉള്‍പ്പെടെ നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ്, റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ജീവന്‍രക്ഷ സംവിധാനങ്ങള്‍ പൊതുജനം ശീലമാക്കിയതാണ് മരണ സംഖ്യ കുറയാന്‍ കാരണമെന്ന് എംവിഡി പറയുന്നു.

    2022ല്‍ മരണസംഖ്യ 4,317 ആയിരുന്നെങ്കില്‍ 2023ല്‍ അത് 4010 ആയി. 307 പേരുടെ കുറവ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളുടെ കണക്ക് എടുത്താല്‍ ഇത് വലിയ നേട്ടമാണെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു.

    2018 ല്‍ 4303, 2019 ല്‍ 4440, 2020 ല്‍ 2979, 2021 ല്‍ 3429 (2020, 21 വര്‍ഷങ്ങള്‍ കോവിഡ് കാലഘട്ടം) 2022 ല്‍ 4317 എന്നിങ്ങനെയാണ് അപകട മരണങ്ങളുടെ കണക്ക്.

    No comments

    Post Top Ad

    Post Bottom Ad