കൊട്ടിയൂര്‍ പന്നിയാംമലയില്‍ നിന്നും സ്‌ഫോടക വസ്തു ശേഖരം പിടികൂടി
കൊട്ടിയൂര്‍: പന്നിയാംമലയില്‍ നിന്നും സ്‌ഫോടക വസ്തു ശേഖരം പിടികൂടി. തൈപ്പറമ്പില്‍ വിശ്വന്റെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളാണ് കണ്ണൂര്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കേളകം പൊലീസും ചേര്‍ന്ന് പിടികൂടിയത്. സള്‍ഫര്‍, അലുമിനിയം പൗഡര്‍, പടക്കങ്ങള്‍ ഉണ്ടാക്കാനുളള തിരികള്‍, അമോണിയം നൈട്രേറ്റ്, ഗുണ്ട്, കരിപ്പൊടി എന്നിവയാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
എന്നാല്‍ വിശ്വന്‍ ഒളിവിലാണ്. നേരത്തെയും ഇയാളുടെ കയ്യില്‍ നിന്നും സ്ഫോടക ശേഖരം പിടികൂടിയിട്ടുണ്ട്. കേളകം എസ്.എച്ച്.ഒ. പ്രവീണ്‍കുമാര്‍, എസ്.ഐ. മിനിമോള്‍, സി.പി.ഒ.മാരായ രതീഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ സുരേഷ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ സി.കെ. രഞ്ജിത്ത്, പി. ശ്യാം എന്നിവിരടങ്ങിയ സംഘമാണ് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയത്.
No comments
Post a Comment