ഓട്ടോയിൽ കടത്തിയ മദ്യവുമായി യുവാവ് പിടിയിൽ
പാണത്തൂർ : ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പരിശോധനക്കിടെ ചെമ്പേരിയിൽ നിന്നും ഓട്ടോയിൽ കേരളത്തിലേക്ക് കടത്തിയ മദ്യവുമായി യുവാവ് പിടിയിൽ. ബളാന്തോട് മാച്ചിപ്പള്ളിയിലെ കെ.രമേശനെ 35 യാണ് രാജപുരം പൊലീസ് പിടികൂടിയത്. തിരഞ്ഞെടുപ്പ് ഭാഗമായി സംസ്ഥാന അതിർത്തിയിൽ പാണത്തൂരിൽ കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധന നടത്തി വരുന്നതിനിടെയാണ് യുവാവ് പൊലീസ് പിടിയിലായത്. ചെമ്പേരിയിൽ നിന്നും ഓട്ടോയിൽ കേരളത്തിലെത്തിച്ച 192 പാക്കറ്റ് മദ്യം പിടിച്ചു. 34.56ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഓട്ടോയിൽ നിന്നും കണ്ടെത്തിയത്.
No comments
Post a Comment