Header Ads

  • Breaking News

    കൊടും ചൂടിൽ പടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത വേണം



    കണ്ണൂർ :- കൊടും ചൂടിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പടക്കക്കടകളുടെ പ്രവർത്തനം ആശങ്കയുയർത്തുന്നു. കൊടും ചൂടിൽ പടക്കങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കർശനമായ വ്യവസ്ഥകളുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ലെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.

    തീപ്പിടിത്തമോ മറ്റോ ഉണ്ടായാൽ കെടുത്താൻ ഒരു ബക്കറ്റ് വെള്ളം പോലും വില്പനകേന്ദ്രങ്ങളിൽ സൂക്ഷിക്കുന്നില്ല. പടക്കക്കടകൾക്ക് കളക്ടർമാരാണ് ലൈസൻസ് അനുവദിക്കുന്നത്. തദ്ദേശസ്ഥാപനം, റവന്യൂ, അഗ്നിരക്ഷാസേന, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള അനുമതിയോടെയാണ് പടക്കക്കടകൾക്ക് ലൈസൻസ് അനുവദിക്കുന്നത്. ജില്ലയിൽ മുന്നൂറിലധികം ലൈസൻസുള്ള പടക്കക്കടകൾ പ്രവർത്തിക്കുന്നുണ്ട്.


    No comments

    Post Top Ad

    Post Bottom Ad